പദ്ധതികളുടെ ഉദ്ഘാടനം .

Tuesday 24 May 2022 12:00 AM IST

വടവാതൂർ. പള്ളം ബ്ലോക്കിന്റെ നേതൃത്വത്തിൽ കളക്ടേഴ്‌സ് അറ്റ് സ്‌കൂൾ, ഷീ പാഡ് പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ് നിർവഹിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് വി.എച്ച്.എസിൽ നടന്ന ചടങ്ങിൽ 17 സ്‌കൂളുകൾക്ക് സാനിട്ടറി പാഡ് യൂണിറ്റുകളും 43 സ്‌കൂളുകൾക്ക് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ബിന്നുകളും നൽകി. അയർക്കുന്നം, പനച്ചിക്കാട്, പുതുപ്പള്ളി, കുറിച്ചി, വിജയപുരം പഞ്ചായത്തുകളിലെ സ്‌കൂളുകളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ ധനജ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങൾ, സ്‌കൂളൂകളിലെ പ്രധാനദ്ധ്യാപകർ, ബ്ലോക്ക് സെക്രട്ടറി ബി. ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement