'പിണറായി ധനമന്ത്രിയാക്കിയത് കണക്കുകൂട്ടാൻ പോലും അറിയാത്തയാളെ' , കേന്ദ്ര സർക്കാരിനെ മാതൃകയാക്കി സംസ്ഥാനവും ഇന്ധന നികുതി കുറയ്‌ക്കണമെന്ന് ബിജെപി

Monday 23 May 2022 10:30 PM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും വില കുറച്ചത് മാതൃകയാക്കി സംസ്ഥാനവും നികുതി കുറയ്ക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങൾ വിലക്കയറ്റം നിയന്ത്രിക്കാൻ രണ്ട് തവണകളിലായി പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറച്ചപ്പോൾ കേരളം അതിന് വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്.

കണക്കുകൂട്ടാൻ പോലും അറിയാത്ത ആളെയാണ് പിണറായി സർക്കാർ ധനമന്ത്രിയായി നിയമിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരും ധനമന്ത്രിയും മാദ്ധ്യമങ്ങളെ കാണുന്നത് കേന്ദ്രം കടം വാങ്ങാൻ അനുമതി നൽകുന്നില്ലെന്ന് പറയാനാണ്. ഇന്ധന തീരുവ കുറച്ച്, മൂന്നര കോടി ജനങ്ങളുടെ നികുതിഭാരം കുറക്കാൻ പോലും സംസ്ഥാന സർക്കാരിനാകുന്നില്ലെന്നും മാർച്ചിൽ ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.