നടിയെ ആക്രമിച്ച ദൃശ്യം ശരത്തിന് കിട്ടിയെന്ന് അന്വേഷണ സംഘം

Tuesday 24 May 2022 12:01 AM IST

കൊച്ചി: നടിയെ ആക്രമിച്ച് പൾസർ സുനി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ സുഹൃത്തും ആലുവയിലെ സൂര്യാ ഹോട്ടൽ ആൻഡ് ട്രാവൽസ് ഉടമയുമായ ശരത് ജി. നായരുടെ കൈയിലെത്തിയെന്ന് പ്രത്യേകം അന്വേഷണ സംഘം. കേസിൽ ശരത്തിനെ 15-ാം പ്രതിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ശരത്തിന്റെ കൈയിൽ ദൃശ്യങ്ങൾ എങ്ങനെയെത്തിയെന്ന വിവരം പുറത്തുവന്നിട്ടില്ല. ഐ.പി.സി 201-ാം വകുപ്പ് പ്രകാരം തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

റിപ്പോർട്ട് വേഗത്തിൽ നൽകിയത് തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് സൂചന. തുടരന്വേഷണത്തിൽ ശരത്തിനെ മാത്രമേ പ്രതി ചേർത്തിട്ടുള്ളൂ. കേസിൽ ഇതുവരെ 15 പേരെയാണ് പ്രതിചേർത്തത്. മൂന്നു പ്രതികളെ മാപ്പുസാക്ഷികളാക്കി. രണ്ടു പേരെ നേരത്തെ വെറുതേവിട്ടിരുന്നു. അങ്കമാലി മജിട്രേട്ട് കോടതി ഈ റിപ്പോർട്ട് സെഷൻസ് കോടതിക്ക് അടുത്ത ദിവസം കൈമാറും.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വിട്ടിൽ എത്തിച്ചത് ശരത്തായിരുന്നെന്നും ഇവിടെവച്ച് ദിലീപും സുഹൃത്തുക്കളും ദൃശ്യങ്ങൾ കണ്ടെന്നുമാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. ദൃശ്യങ്ങൾ കൈയിലില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് ശരത് പറയുന്നത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ആറാം പ്രതിയാണ് ശരത്. ദിലീപ് എട്ടാം പ്രതിയായി തുടരും. തുടരന്വേഷണത്തിൽ ദിലീപിനെതിരെ നിർണായക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. കാവ്യയെ സാക്ഷിയായാണ് അധികകുറ്റപത്രത്തിലും ഉൾപ്പെടുത്തിയത്.

 സ​ർ​ക്കാ​ർ​ ​സ്വ​ന്ത​ക്കാ​രെ ര​ക്ഷി​ച്ചെ​ന്ന് ​കെ.​കെ.​ ​രമ

ന​ടി​ ​അ​ക്ര​മി​ക്ക​പ്പെ​ട്ട​ ​കേ​സി​ൽ​ ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണം​ ​അ​ട്ടി​മ​റി​ച്ച് ​സ​ർ​ക്കാ​ർ​ ​സ്വ​ന്ത​ക്കാ​രെ​ ​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ​കെ.​കെ.​ ​ര​മ​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.​ ​ടി.​പി​യെ​ ​വ​ധി​ച്ച​ ​ക്വ​ട്ടേ​ഷ​ൻ​ ​സം​ഘ​ങ്ങ​ളു​ടെ​ ​വ​ക്കീ​ലാ​യി​രു​ന്ന​ ​രാ​മ​ൻ​പി​ള്ള​ ​കേ​സി​ൽ​ ​അ​ക​പ്പെ​ടു​മെ​ന്ന​ ​ഘ​ട്ട​ത്തി​ലാ​ണ് ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ​കേ​സ് ​അ​ട്ടി​മ​റി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​ത്.
ടി.​പി​ ​കേ​സ് ​പ്ര​തി​ക​ളാ​യ​ ​കൊ​ടി​സു​നി,​ ​കി​ർ​മാ​ണി​ ​മ​നോ​ജ്,​ ​എം.​സി.​ ​അ​നൂ​പ് ​എ​ന്നി​വ​ർ​ക്കാ​യി​ ​വാ​ദി​ച്ച,​ ​സി.​പി.​എ​മ്മി​ന്റെ​ ​സ്വ​ന്തം​ ​വ​ക്കീ​ലാ​യി​രു​ന്നു​ ​രാ​മ​ൻ​പി​ള്ള.​ ​ന​ടി​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​ ​കേ​സ് ​അ​ട്ടി​മ​റി​ക്കാ​നും​ ​ഫോ​ൺ​കാ​ൾ​ ​രേ​ഖ​ക​ള​ട​ക്കം​ ​ന​ശി​പ്പി​ക്കാ​നും​ ​കൂ​ട്ടു​നി​ന്നെ​ന്ന് ​ക​ണ്ടെ​ത്തി​ ​ഇ​യാ​ളെ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​തീ​രു​മാ​നി​ച്ച​പ്പോ​ഴാ​ണ് ​ക്രൈം​ബ്രാ​ഞ്ച് ​മേ​ധാ​വി​യെ​ ​മാ​റ്റി​യ​ത്.​ ​രാ​മ​ൻ​പി​ള്ള​ ​പ്ര​തി​യാ​യാ​ൽ​ ​സി.​പി.​എ​മ്മി​ന്റെ​ ​ക​ള്ളി​ക്ക​ളി​ക​ൾ​ ​വെ​ളി​ച്ച​ത്താ​കു​മെ​ന്ന​ ​ഭ​യ​മാ​ണ് ​ഇ​തി​ന് ​കാ​ര​ണം.​ ​കേ​സ് ​അ​ട്ടി​മ​റി​ക്കെ​തി​രെ​ ​ഡ​ബ്ലി​യു.​സി.​സി​ ​പോ​ലും​ ​മൗ​ന​ത്തി​ലാ​യ​ത് ​എ​ന്തു​കൊ​ണ്ടെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും​ ​കെ.​കെ.​ ​ര​മ​ ​ആ​വ​ശ്യ​പ്പെ​ട്ടു.