അതിജീവിതയ‌്ക്ക് സഹായകരമാവുക സാക്രി വാസു കേസ്, ദിലീപിന് പണി വരിക ഉത്തർപ്രദേശിൽ നിന്നാകും

Tuesday 24 May 2022 10:28 AM IST

തിരുവനന്തപുരം: കേസന്വേഷണം അട്ടിമറിക്കാൻ ഭരണമുന്നണിയിലെ ഉന്നത നേതൃത്വം ഇടപെട്ടെന്ന, ആക്രമിക്കപ്പെട്ട നടിയുടെ ആരോപണം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ മൂർദ്ധന്യത്തിൽ ഇടതുമുന്നണിക്കും സർക്കാരിനും രാഷ്ട്രീയ വെല്ലുവിളിയുയർത്തുന്നു. ഇന്നലെ നടി ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയിലാണ് ദിലീപിന്റെ അഭിഭാഷകരിലേക്ക് കേസെത്താതിരിക്കാൻ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായിയെന്നും കേസ് പാതിവഴിക്ക് അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷന് ഉന്നതരാഷ്ട്രീയനേതൃത്വം നിർദ്ദേശം നൽകിയെന്നുമുള്ള ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്ത്രീ സുരക്ഷ മുദ്രാവാക്യമായി ഉയർത്തിക്കാട്ടുന്ന ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നതാണ് നടിയുടെ ആരോപണം.

കേസ് അട്ടിമറിക്കുന്നതിൽ പ്രതിയുടെ അഭിഭാഷകർക്കുള്ള പങ്ക് കണ്ടെത്തുന്നതിന് അന്വേഷണസംഘം സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അതിലെ മുതിർന്ന അഭിഭാഷകന് ഭരിക്കുന്ന സർക്കാരിൽ നിർണായക സ്വാധീനമുള്ളതിനാൽ വിജയം കണ്ടില്ല, കേസിന്റെ തുടരന്വേഷണം അഭിഭാഷകരിലേക്കെത്തില്ലെന്ന ഉറപ്പ് ഉന്നത രാഷ്ട്രീയനേതൃത്വം നൽകിക്കഴിഞ്ഞു എന്നീ ആരോപണങ്ങളും ഹർജിയിലുണ്ട്. സ്ത്രീ സുരക്ഷയുടെ കാര്യത്തിലെ സർക്കാരിന്റെ ഇരട്ടത്താപ്പായി ഇതിനെ ഉയർത്തിക്കാട്ടാനാണ് പ്രതിപക്ഷനീക്കം. അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇന്നലെ ഉയർത്തി. ഉന്നതനേതാവ് ഇടനില നിന്നെന്ന ഗുരുതര ആക്ഷേപവും അദ്ദേഹം ഉയർത്തുന്നു.

സ്ത്രീ-പുരുഷ സമത്വം, സ്ത്രീ സുരക്ഷ, വനിതാശാക്തീകരണം മുതലായ വിഷയങ്ങളിൽ ഉറച്ച നിലപാട് എന്നതായിരുന്നു 2016ൽ അധികാരമേറ്റപ്പോൾ മുതൽ ഇടതുമുന്നണി മുന്നോട്ടുവയ്ക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ തുടക്കത്തിൽ കൈക്കൊണ്ട ഉറച്ച നിലപാടുകൾ ഇടതുമുന്നണിക്കും സർക്കാരിനും മികച്ച പ്രതിച്ഛായ നേടിക്കൊടുത്തിരുന്നു.

ശബരിമല യുവതീപ്രവേശന വിധിയുണ്ടായപ്പോഴും സമാനനിലപാട് ഉയർത്തിപ്പിടിച്ചാണ് സർക്കാർ മുന്നോട്ടുപോയത്.

ഇപ്പോൾ നൽകിയ ഹർജിയിലും തുടക്കത്തിലെ കേസന്വേഷണത്തിന്റെ പുരോഗതിയെ നടി ശ്ലാഘിച്ചിട്ടുണ്ട്. എന്നാൽ, ഒരു ഘട്ടമെത്തിയപ്പോൾ സർക്കാർ ഇടപെട്ട് കേസില്ലാതാക്കുന്നുവെന്നാണ് പറയുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ളയ്ക്കുള്ള പ്രത്യുപകാരമാണ് നടിയുടെ കേസിലെ സർക്കാരിന്റെ ഇടപെടലുകളെന്ന് കെ.കെ. രമ എം.എൽ.എയും ആരോപിച്ചു. വിചാരണക്കോടതിയുടെ ഇടപെടലുകളിലും നടി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതിജീവിതയുടെ പരാതിയെന്ന നിലയ്ക്ക് വിഷയം രാഷ്ട്രീയായുധമാക്കി ആഞ്ഞടിക്കാൻ തന്നെയാണ് പ്രതിപക്ഷനീക്കം. ഹൈക്കോടതിയുടെ തുടർനടപടികളിലേക്കും അവർ ഉറ്റുനോക്കുന്നുണ്ട്. സാക്രിവാസുവും ഉത്തർപ്രദേശ് സർക്കാരും തമ്മിലെ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഇത്തരമൊരു റിട്ട് ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിക്ക് കേസിന്റെ തുടർനീക്കങ്ങളെ നിരീക്ഷിക്കാൻ സാധിക്കും. അന്വേഷണത്തിൽ ഇടപെടാനാവില്ല.

കേ​സ് ​ഒ​തു​ക്കു​ന്ന​ത് സി.​പി.​എം​ ​നേ​താ​വ്: വി.​ഡി.​ ​സ​തീ​ശൻ

​താ​ൻ​ ​അ​പ​മാ​നി​ത​യാ​യ​ ​കേ​സ് ​ഒ​ത്തു​തീ​ർ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ക്കു​ന്നെ​ന്ന​ ​പ​രാ​തി​യു​മാ​യി​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​ ​ന​ടി​ക്ക് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കേ​ണ്ടി​വ​ന്ന​ത് ​ഗു​രു​ത​ര​സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലും​ ​പി.​സി.​ ​ജോ​ർ​ജി​ന്റെ​ ​കേ​സി​ലും​ ​ഇ​ട​നി​ല​ക്കാ​ര​നാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​സി.​പി.​എം​ ​നേ​താ​വി​ന്റെ​ ​പേ​ര് ​തെ​ളി​വ് ​സ​ഹി​തം​ ​പു​റ​ത്തു​വി​ടും.​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​ഇ​ട​നി​ല​ക്കാ​രാ​യി​ ​കേ​സ് ​ഒ​ത്തു​തീ​ർ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നെ​ന്നും​ ​തു​ട​ര​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​ക്കാ​തെ​യാ​ണ് ​കോ​ട​തി​യി​ലേ​ക്ക് ​പോ​കു​ന്ന​തെ​ന്നു​മു​ള്ള​ ​ആ​രോ​പ​ണ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണം.​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​മ​റു​പ​ടി​ ​പ​റ​യ​ണം.​ ​പി.​സി.​ ​ജോ​ർ​ജ് ​എ​ങ്ങോ​ട്ടാ​ണ് ​പോ​കു​ന്ന​തെ​ന്ന് ​അ​റി​യി​ല്ലെ​ങ്കി​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​സം​വി​ധാ​നം​ ​പി​രി​ച്ചു​വി​ടാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ത​യ്യാ​റാ​വ​ണ​മെ​ന്നും​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

Advertisement
Advertisement