ഓരോ 30 മണിക്കൂറിലും ഒരു പുതിയ ശതകോടീശ്വരന്‍, ഓരോ 33 മണിക്കൂറിലും 10 ലക്ഷം പേര്‍ കൊടും ദാരിദ്ര്യത്തിന്റെ കുഴിയിലേക്ക് | VIDEO

Tuesday 24 May 2022 10:36 AM IST

'പ്രോഫിറ്റിംഗ് ഫ്രം പെയിന്‍'. ആ വാക്ക് കേൾക്കുമ്പോൾ കോവിഡ് വൈറസ് നമുക്ക് ഉള്ളിലൂടെ അരിച്ചു കയറി ഒരു വിറങ്ങലിപ്പോടെ ഇറങ്ങി പോയ ആ ഒരു പ്രതീതിയാകും ഇനി. എന്തൊക്കെ ചെയ്യാനാകും ആ കോവിഡ് വൈറസിന് എന്നത് ചിന്തിക്കാൻ പോലും ആകുന്നില്ല.

ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ചിരിച്ചിരിക്കുക ആണ് ഓക്സ്ഫാം പുറത്തു വിട്ട ആ റിപോര്‍ട്ട്. കോവിഡ് മഹാമാരിയുടെ സമയത്ത്, ഓരോ 30 മണിക്കൂറിലും ലോകത്ത് ഒരു പുതിയ ശതകോടീശ്വരന്‍ ഉയര്‍ന്നുവന്നതായാണ് ഓക്സ്ഫാം ഇന്റര്‍നാഷണല്‍ റിപോര്‍ട്ട്. റിപോർട്ട് തീർന്നിട്ടില്ല, ഈ വര്‍ഷം ഓരോ 33 മണിക്കൂറിലും 10 ലക്ഷം പേര്‍ കൊടും ദാരിദ്ര്യത്തിന്റെ കുഴിയിലേക്ക് പോകുന്നു എന്നും റിപോര്‍ട്ടില്‍ പറയുന്നു. 'പ്രോഫിറ്റിംഗ് ഫ്രം പെയിന്‍' എന്ന തലക്കെട്ടില്‍ ദാവോസില്‍ പുറത്തിറക്കിയ റിപോര്‍ടിലാണ് ഓക്സ്ഫാം ഈ അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്. ഇതിനിടയില്‍ ആകെ 573 പേര്‍ പുതിയ കോടീശ്വരന്മാരായി. ഓരോ 33 മണിക്കൂറിലും 10 പേര്‍ എന്ന കണക്കില്‍ ഈ വര്‍ഷം 26.30 കോടി ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിന് ഇരകളാകുമെന്ന്ഭ യപ്പെടുന്നതായി സംഘടന പറഞ്ഞു.