പ്രിയ സഖാവേ..ജന്മദിനാശംസകൾ; പിണറായി വിജയന് ആശംസകൾ നേർന്ന് എം കെ സ്റ്റാലിൻ

Tuesday 24 May 2022 1:08 PM IST

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ 77-ാം ജന്മദിനത്തിൽ ആശംസ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പ്രിയ സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് ജന്മദിനാശംസകൾ നേരുന്നുവെന്നാണ് സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചത്. കേരളത്തെ കൂടുതൽ ശക്തിപ്പെടുത്താനും, സംസ്ഥാനങ്ങളുടെ ഐക്യത്തിന് കരുത്താവാനും അദ്ദേഹത്തിന് കഴിയട്ടെ എന്നും സ്റ്റാലിൻ ആശംസാകുറിപ്പിൽ പറയുന്നു.

അതേസമയം, ജന്മദിനത്തിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തിരക്കിലാണ് മുഖ്യമന്ത്രി. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും ആഘോഷങ്ങളൊന്നും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.