എത്ര ചികിത്സിച്ചിട്ടും മുഖക്കുരു മാറുന്നില്ല; മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി
Tuesday 24 May 2022 3:51 PM IST
ലക്നൗ: മുഖക്കുരു വന്നതിനെ തുടർന്നുള്ള മനോവിഷമത്തിൽ ജീവനൊടുക്കി പെൺകുട്ടി. ഉത്തർപ്രദേശ് ബന്ദ ജില്ലയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുഖക്കുരു കാരണം കല്യാണം പോലും മുടങ്ങിയതിനെത്തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
നിരവധി ചികിത്സകൾ നടത്തിയിട്ടും മുഖക്കുരു മാറ്റാൻ സാധിച്ചിരുന്നില്ല. ഇക്കാരണത്തിൽ പെൺകുട്ടി വളരെയധികം ദുഖിതയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. മുഖക്കുരു കാരണം പെൺകുട്ടിയ്ക്ക് വന്ന ഒരുപാട് കല്യാണ ആലോചനകൾ മുടങ്ങി പോയിരുന്നു.
അമ്മയും സഹോദരിയും കന്നുകാലികൾക്ക് തീറ്റ കൊടുത്ത ശേഷം വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.