മാവേലിക്കര താലൂക്ക് ലൈബ്രറി സംഗമം

Wednesday 25 May 2022 12:16 AM IST

മാവേലിക്കര : മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ താലൂക്ക് ലൈബ്രറി സംഗമം ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ടി.എം.സുകുമാര ബാബു അദ്ധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി വി.കെ ശ്രീകുമാർ സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രവി സിതാര റിപ്പോർട്ട് അവതരിപ്പിച്ചു. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, ലൈബ്രറി കൗൺസിൽ അംഗങ്ങളായ ആർ.പ്രസാദ്, വാസന്തി പ്രദീപ്, സുഭാഷ് ചന്ദ്രൻ, ശോഭനകുമാരി, കെ.കുഞ്ഞ് കുഞ്ഞ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement