തൃക്കാക്കരയിൽ ഉമയ്‌ക്ക് വോട്ട് തേടി രമ

Wednesday 25 May 2022 12:59 AM IST

കൊച്ചി: കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റ ഭാര്യ കെ.കെ. രമ എം.എൽ.എ തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന് പിന്തുണയുമായി പ്രചാരണത്തിനെത്തി. ഇന്നലെ ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷനിൽ നിന്നാരംഭിച്ച വെണ്ണല മണ്ഡലം വാഹനപര്യടനത്തിൽ രമ സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു.

പ്രതിപക്ഷ നേതൃനിരയിലെ ഏക വനിതാ എം.എൽ.എയാണ് രമ. കേരളത്തിലെ സർക്കാർ സ്ത്രീവിരുദ്ധമാണെന്നും സ്ത്രീകളുടെ ശബ്ദമാവാൻ തനിക്കൊപ്പം നിയമസഭയിൽ ഉമ ഉണ്ടാവുമെന്ന് ഉറപ്പാണെന്നും രമ പറഞ്ഞു.

ഉമ തോമസിനൊപ്പം മേൽത്തറ കോളനിയിലെ വീടുകളിലെത്തി വോട്ട് അഭ്യർത്ഥിച്ചു. അമ്പതോളം വീടുകൾ ഇരുവരും സന്ദർശിച്ചു. ഇന്ന് നടക്കുന്ന കുടുംബസംഗമങ്ങളിലും രമ പങ്കെടുക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.

 ഉ​മ​ ​തോ​മ​സി​നെ​തി​രായ ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി

​തൃ​ക്കാ​ക്ക​ര​യി​ലെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഉ​മ​ ​തോ​മ​സി​ന്റെ​ ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ ​ത​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​ ​സി.​പി.​ ​ദി​ലീ​പ് ​നാ​യ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി.​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​ന​ട​പ​ടി​ ​തു​ട​ങ്ങി​യ​തി​നാ​ൽ​ ​കോ​ട​തി​ക്ക് ​ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പു​ ​ക​മ്മി​ഷ​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ജ​സ്റ്റി​സ് ​എ​ൻ.​ ​ന​ഗ​രേ​ഷ് ​ഹ​ർ​ജി​ ​ത​ള്ളി​യ​ത്.​ ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ ​വ​ര​ണാ​ധി​കാ​രി​ ​സ്വീ​ക​രി​ച്ച​തി​ൽ​ ​അ​പാ​ക​ത​യു​ണ്ടെ​ങ്കി​ൽ​ ​ജ​യം​ ​അ​സാ​ധു​വാ​ക്കാ​ൻ​ ​ജ​ന​പ്രാ​തി​നി​ധ്യ​ ​നി​യ​മ​ത്തി​ൽ​ ​വ്യ​വ​സ്ഥ​യു​ണ്ട്.​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​പൂ​ർ​ത്തി​യാ​യ​ശേ​ഷം​ ​ഹ​ർ​ജി​ക്കാ​ര​ന് ​ഇ​തി​നാ​യി​ ​ഇ​ല​ക്‌​ഷ​ൻ​ ​ക​മ്മി​ഷ​ന് ​ഹ​ർ​ജി​ ​ന​ൽ​കാ​മെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.

 ക്രി​സ്‌​ത്യ​ൻ​ ​ലീ​ഗ് സ്വ​ത​ന്ത്ര​ൻ​ ​പി​ന്മാ​റി

​തൃ​ക്കാ​ക്ക​ര​യി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റി​യ​താ​യി​ ​ക്രി​സ്‌​ത്യ​ൻ​ ​ലീ​ഗ് ​സ്വ​ത​ന്ത്ര​ൻ​ ​ആ​ൽ​ബി​ച്ച​ൻ​ ​മു​രി​ങ്ങ​യി​ൽ​ ​അ​റി​യി​ച്ചു.​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഡോ.​ ​ജോ​ ​ജോ​സ​ഫി​നെ​ ​പി​ന്തു​ണ​യ്‌​ക്കു​മെ​ന്നും​ ​ക്രി​സ്ത്യ​ൻ​ ​ലീ​ഗ് ​ചെ​യ​ർ​മാ​ൻ​ ​കൂ​ടി​യാ​യ​ ​ആ​ൽ​ബി​ച്ച​ൻ​ ​അ​റി​യി​ച്ചു.​ ​സ്വ​ത​ന്ത്ര​നാ​യി​ ​നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ച്ച​ ​ആ​ൽ​ബി​ച്ച​ന് ​ചി​ഹ്ന​മാ​യി​ ​ഹെ​ൽ​മെ​റ്റ് ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​സ​മു​ദാ​യ​ത്തി​ലും​ ​ത​ന്നെ​ക്കാ​ൾ​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്താ​ൻ​ ​ജോ​ ​ജോ​സ​ഫി​ന് ​ക​ഴി​യു​ന്ന​തി​നാ​ലാ​ണ് ​പി​ന്മാ​റ്റ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.

Advertisement
Advertisement