അക്വാറ്റിക് ക്ലബ് രൂപീകരിച്ചു
Tuesday 24 May 2022 11:03 PM IST
വടക്കാഞ്ചേരി: വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നീന്തൽ പരിശീലന പരിപാടിയായ ജലായനം ഒന്നും രണ്ടും മൂന്നും ഘട്ടങ്ങൾ പരിശീലനം പൂർത്തീകരിച്ചവരെ ഉൾപ്പെടുത്തി വടക്കാഞ്ചേരി അക്വാറ്റിക് ക്ലബ് രൂപീകരിച്ചു. ജലായനം നാലിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് സുഭാഷ് പുഴയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മണികണ്ഠൻ, കെ.വി. വത്സലകുമാർ എന്നിവർ പ്രസംഗിച്ചു. നീന്തൽ പരിശീലകരായ ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി എം.വി. ജയപ്രകാശിനെയും എൻ.എ.എസ് കോച്ചായ എൻ.ജെ.വി ജോയിയെയും പൊന്നാട അണിയിച്ച് ആദരിച്ചു.