എക്‌സൈസ് ഓഫീസിൽ നിന്ന് കൈക്കൂലി പിടിച്ച കേസ്: 14 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Wednesday 25 May 2022 3:29 AM IST

പാലക്കാട്: എക്‌സൈസ് ഡിവിഷണൽ ഓഫീസിൽ നിന്ന് കൈക്കൂലി പണം പിടിച്ച കേസിൽ 14 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം.എം.നാസർ, എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി- നാക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.സജീവ്, ചിറ്റൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.അജയൻ, എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.രമേഷ്, പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സെന്തിൽകുമാർ, പാലക്കാട് ഡിവിഷൻ ഓഫീസ് അറ്റൻഡന്റ് നുറൂദ്ദീൻ, എ.എസ്.പ്രവീൺകുമാർ (ഡിവിഷൻ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പാലക്കാട്), സൂരജ് (സിവിൽ എക്‌സൈസ് ഓഫീസർ എസ്.പി.എൽ ഡിവിഷൻ ഓഫീസിലെ ഡ്യൂട്ടി പാലക്കാട്), പി.സന്തോഷ് കുമാർ (അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്), ഡിവിഷൻ ഓഫീസ് പാലക്കാട്), മൻസൂർ അലി (പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്), എസ്.പി.എൽ സ്‌ക്വാഡ് ഓഫീസ്), വിനായകൻ (സിവിൽ എക്‌സൈസ് ഓഫീസർ, എക്‌സൈസ് സർക്കിൾ ഓഫീസ് ചിറ്റൂർ), ശശികുമാർ (സിവിൽ എക്‌സൈസ് ഓഫീസർ, എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റൂർ), പി.ഷാജി (പ്രിവന്റീവ് ഓഫീസർ, എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ, പാലക്കാട്), ശ്യാംജിത്ത് (പ്രിവന്റീവ് ഓഫീസർ, എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റൂർ) എന്നിവർക്കാണ് സസ്‌പെൻഷൻ.

കള്ളുഷാപ്പുകളുടെ പെർമിറ്റും കള്ളുകൊണ്ടുപോകുന്നതിനുള്ള പെർമിറ്റുകൾ പുതുക്കുന്നതിനും വലിയതോതിൽ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ ഈ മാസം 16നാണ് സിവിൽ സ്റ്റേഷനിലുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഓഫീസ്, കാടാംങ്കോടുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഓഫീസ് എന്നിവിടങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ 10.23 ലക്ഷം രൂപ പിടിച്ചെടുത്തത്.

Advertisement
Advertisement