യു.എ.ഇയിലും മങ്കിപോക്സ്

Wednesday 25 May 2022 3:56 AM IST

ദുബായ് : യൂറോപ്, യുഎസ്, ഓസ്ട്രേലിയ,​ ഇസ്രയേൽ എന്നിവിടങ്ങൾക്ക് പിന്നാലെ യു.എ.ഇയിലും അപൂർവ വൈറസായ മങ്കിപോക്സിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിയിലാണ് രോഗം കണ്ടെത്തിയത്. ഇവർ നിലവിൽ ചികിത്സയിലാണ്. നിരീക്ഷണം ശക്തമാക്കിയെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisement
Advertisement