ഭയങ്കര റിലീജിയസ് പേഴ്‌സൺ ആണോ? എലീനയുടെ ചോദ്യത്തിന് ശരത് നൽകിയ മറുപടി; നടന്റെ ഒരു ദിവസം ഇങ്ങനെയാണ്

Wednesday 25 May 2022 10:59 AM IST

സിനിമാ - സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ പ്രിയങ്കരനാണ് നടൻ ശരത്. 1993ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന ശരത് ഡബ്ബിംഗിലും തിളങ്ങിനിൽക്കുകയാണ്. ഡബ്ബിംഗിന് രണ്ട് തവണ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. കൗമുദി ടിവി ഡേ വിത്ത് എ സ്റ്റാറിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹമിപ്പോൾ.

താൻ ഒരു ഫാമിലിമാനാണെന്ന് ശരത് പറയുന്നു. നല്ലൊരു കുക്ക് കൂടിയാണ്. ഭാര്യ ജോലിക്ക് പോകുമ്പോൾ ഇടയ്ക്ക് ഭക്ഷണം പാകം ചെയ്ത് കൊണ്ടുക്കൊടുക്കാറുണ്ടെന്ന് നടൻ പറഞ്ഞു. അമ്മയേയും ഭാര്യയേയും മക്കളെയുമൊക്കെ അദ്ദേഹം ആരാധകർക്ക് പരിചയപ്പെടുത്തി.


തന്റേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നെന്ന് ശരത് വ്യക്തമാക്കി. 'ഞങ്ങൾ ഡിസ്റ്റന്റ് റിലേറ്റീവ്സ് ആയിരുന്നു. എനിക്ക് അറേഞ്ച്ഡ് മാര്യേജിനോടായിരുന്നു താത്പര്യം. ആദ്യം ആരെയാണോ പെണ്ണുകാണാൻ പോകുന്നത് അവരെ കെട്ടണമെന്നായിരുന്നു. പെണ്ണുകണ്ടതിന് ശേഷം ആ പെൺകുട്ടിയെ വേണ്ടെന്നുവയ്ക്കുന്നതിനോട് എനിക്ക് താത്പര്യമില്ല. നമ്പൂരിമാരുടെ ഇടയിൽ ആദ്യം ജാതകം നോക്കും. ജാതകം ചേർന്നുകഴിഞ്ഞാൽ കല്യാണം ഉറച്ചുന്നാണ്.'-ശരത് പറഞ്ഞ്.

ഇതിനുപിന്നാലെ ശരത്തേട്ടൻ ഭയങ്കര റിലീജിയസാണോയെന്ന് അവതാരകയായ എലീന പടിക്കൽ ശരത്തിനോട് ചോദിച്ചു. അന്ന് ആയിരുന്നുവെന്നും ഇന്ന് അത്രയ്ക്ക് ഇല്ലെന്നും അദ്ദേഹം മറുപടി നൽകി. താരത്തിന്റെ ഒരു ദിവസം എങ്ങനെയെന്നാണ് പരിപാടിയിലൂടെ കാണിക്കുന്നത്.