ഏതു ഭക്ഷണം കഴിച്ചാലാണ് ഏറ്റവും നന്നായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയുക എന്നറിയുമോ?

Wednesday 25 May 2022 1:15 PM IST

ആഹാരവും സെക്‌സും തമ്മിൽ പിണഞ്ഞുകിടക്കുന്ന ഒരു ബന്ധമുണ്ട്. ആരോഗ്യഗുണങ്ങളുള്ള ഭക്ഷണം ആരോഗ്യപരവും കരുത്തുറ്റതുമായ ലൈംഗികവേഴ്‌ചയ‌്ക്ക് ഏറെ പ്രയോജനകരമാണ്. ശരീരഭാഗങ്ങളുടെ ആകൃതിയിലുള്ള ആഹാരം കഴിക്കുന്നത് ലൈംഗിക ഉത്തേജനത്തിന് നല്ലതാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. എന്നാൽ ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നത്, ആരോഗ്യസമ്പുഷ്‌ടമായ ഏതൊരു ഭക്ഷണവും സെക്‌സിന് നല്ലതു തന്നെയാണെന്നാണ്. എന്നിരുന്നാലും മികച്ച ലൈംഗിക ബന്ധത്തിന് ഉത്തേജനമേകുന്ന ഭക്ഷണം ഏതൊക്കെയാണെന്ന് നോക്കാം.

വാൾനട്ട്‌സ്

സ്പേം കൗണ്ട് വർദ്ധിപ്പിക്കുന്നതിൽ വാൾനട്ടിന്റെ പ്രാധാന്യം വളരെയേറെയാണ്. ബീജത്തിന്റെ വലുപ്പം, ആകൃതി, സഞ്ചാരം, ആയുസ് എന്നിവ വർദ്ധിപ്പിക്കുന്നതിൽ വാൾനട്ട് മുന്നിൽ നിൽക്കുന്നു.

സ്ട്രോബറി/റാസ്‌പ്‌ബറി

ഇവയുടെ പഴങ്ങളേക്കാൾ വിത്തിനാണ് ഗുണഫലം കൂടുതൽ. സെക്‌സിന് ഏറ്റവും അധികം വേണ്ടതായ സിങ്ക് സ്ട്രോബറിയിലും റാസ്‌പ്‌ബറിയിലും ധാരാളം അടങ്ങിയിട്ടുണ്ട്. സിങ്ക് വേണ്ടയളവിൽ ലഭിക്കുന്നത് മൂലം സത്രീകൾക്ക് ലൈംഗിക ഉത്തേജനം പരമാവധി ലഭിക്കുന്നു. പുരുഷന്മാരിൽ ലൈംഗിക ഹോർമോണായ ടെസ്‌റ്റോസ്‌റ്റിറോൺ ഉൽപാദിപ്പിക്കാനും ഈ പഴവർഗങ്ങൾക്ക് പ്രത്യേക കഴിവുണ്ട്.

അവകാഡോ

ഫോളിക് ആസിഡിന്റെയും വൈറ്റമിൻ B6 ന്റെയും കലവറയാണ് അവകാഡോ. ഫോളിക് ആസിഡ് ശരീരത്തിന് അപാരമായ എനർജി പ്രധാനം ചെയ്യുമ്പോൾ വൈറ്റമിൻ B6 ഹോർമോൺ സംതുലനം നിലനിർത്തുന്നു.

തണ്ണി മത്തൻ

ലൈംഗിക ഉത്തേജനത്തിന് മികച്ച ഭക്ഷണമാണ് തണ്ണി മത്തൻ. ഇതിലെ സിട്രുലിൻ പുറത്തുവിടുന്ന അമിനോ ആസിഡും അർജിനൈനും നാഡികളെ ഉദ്ദീപിപ്പിക്കാൻ സഹായിക്കും.

ബദാം, ഡാർക്ക് ചോക്‌ളേറ്റ്, മുട്ട, പീച്ച്, കോഫി, കുങ്കുമപ്പൂവ് എന്നിവയും സ്ഥിരമായി കഴിക്കുന്നത് അവാച്യമായ ലൈംഗികാനന്ദം പ്രധാനം ചെയ്യും.

Advertisement
Advertisement