വെളുപ്പിന് കാണുന്ന സ്വപ്‌നം മാത്രമല്ല ഫലിക്കുന്നത്, കൃത്യം സമയങ്ങളും അവയുടെ ഫലവും ജ്യോതിശാസ്ത്രത്തിൽ പറയുന്നതിങ്ങനെ

Wednesday 25 May 2022 4:12 PM IST

സ്വപ്നങ്ങൾ നാമെല്ലാവരും കാണാറുണ്ട്. ചില സ്വപ്നങ്ങൾ മനസ്സിൽ നിന്നും മായാതെ കിടക്കും. ചില സ്വപ്നങ്ങൾ നമുക്ക് ഓർത്തെടുക്കാൻ ബുദ്ധിമുട്ടാണ്. നല്ലതും ചീത്തയുമായി നമ്മൾ പലതരത്തിലുള്ള സ്വപ്നങ്ങൾ കാണാറുണ്ട്. അതിൽ ചിലത് നമ്മുടെ ജീവിതത്തിൽ അനുഭവത്തിൽ വരുന്നു എന്നതാണ് സത്യം.

ജ്യോതിശാസ്ത്രം പറയുന്നത് രാത്രി 9 മണിക്ക് മുമ്പ് സ്വപ്‌നം കണ്ടാൽ ഒരുവർഷത്തിനകം അനുഭവമുണ്ടാകും എന്നാണ്. രാത്രി 12 മണിക്ക് മുമ്പ് സ്വപ്‌നം കണ്ടാൽ ആറു മാസത്തിനകം ഫലം. വെളുപ്പിന് മൂന്ന് മണിക്ക് മുമ്പ് സ്വപ്‌നം കണ്ടാൽ മൂന്ന് മാസത്തിനകം ഫലം അനുഭവത്തിൽ വരും. വെളുപ്പിന് ആറു മണിക്ക് മുമ്പ് സ്വ‌പ്നം കണ്ടാൽ ഒരു മാസത്തിനകം ഫലം. പ്രഭാതത്തിൽ ഉണരുമ്പോൾ കണ്ടാൽ ഉടൻ ഫലം.

സ്വപ്നം കാണുന്നത് പൂർണ്ണമല്ലാതാകുകയോ സ്വപ്നം കണ്ടതിനു ശേഷം ഉണരാതെ തുടർന്നു ഉറങ്ങുകയോ പകൽ കാണുകയോ ചെയ്യുന്ന സ്വപ്നത്തിന്റെ ഫലം ശൂന്യമായിരിക്കും.

സ്വപ്നങ്ങൾ എത്രവിധം

സമയ ക്രമമനുസരിച്ച്, ദ്രഷ്ടം, ശ്രുതാ, പ്രാർത്ഥിതം, കൽപ്പിതം, ഭാവിജം, ദോഷജം എന്നിങ്ങനെ സ്വപ്നങ്ങളെ തരം തിരിച്ചിരിക്കുന്നു.

Advertisement
Advertisement