ജമ്മു കാശ്‌മീരിൽ ഭീകരപ്രവർത്തനത്തിന് ഹവാല ഇടപാടിലൂടെ പണം നൽകി,​ യാസിൻ മാലിക്കിന് ജീവപര്യന്തം ശിക്ഷ വിധിച്ച് എൻ ഐ എ കോടതി

Wednesday 25 May 2022 7:12 PM IST

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് ഹവാല ഇടപാടിലൂടെ പണം കണ്ടെത്തി നൽകിയ കേസിൽ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഡൽഹി എൻ.ഐ.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ യാസിൻ മാലിക്ക് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്നാണ് എൻ.ഐ.എ വാദിച്ചത്. ലഭിക്കാവുന്നതിൽ ഏറ്റവും ചെറിയ ശിക്ഷയായ ജീവപര്യന്തം തടവ് നൽകണമെന്നാണ് മാലിക്കിനെ സഹായിക്കാൻ കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആവശ്യപ്പെട്ടത്.

2016ൽ സുരക്ഷാസേനയ്ക്ക് നേരെ 89 സ്ഥലങ്ങളിൽ കല്ലേറുണ്ടായതിന് പിന്നിൽ മാലിക്കിന് പങ്കുണ്ടെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. കേസിൽ 2019ലാണ് യാസിൻ മാലിക്ക് അറസ്റ്റിലായക്. ലഷ്‌കറെ തൊയ്‌ബ സ്ഥാപകൻ ഹാഫിസ് സയിദും ഹിസ്‌ബുൽ മുജാഹിജ്ജീൻ മേധാവി സയിദ് സലാഹുജ്ജീനും കേസിൽ പ്രതികളാണ്.

വിധിക്ക് പിന്നാലെ ശ്രീനഗറിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ നഗരത്തിൽ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.

Advertisement
Advertisement