ശി​വ​കാ​ർ​ത്തി​കേ​യന്റെ ഡോൺ 12​ ​ദി​വ​സം​ ​കൊ​ണ്ട് 100​ ​കോ​ടി​ ​ക്ല​ബ്ബി​ൽ

Thursday 26 May 2022 6:35 AM IST

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചക്രവർത്തി സംവിധാനം ചെയ്ത ശിവകാർത്തികേയൻ ചിത്രം ഡോൺ നൂറു കോടി ക്ലബ്ബിൽ കടന്നു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ഡോക്ടറിന്റെ വിജയത്തിന് ശേഷം അറ്റ്‌ലീയുടെ ശിഷ്യനായ സിബി ചക്രവർത്തി സംവിധാനം ചെയ്ത ഡോൺ കോമഡിയും സെന്റിമെൻസും ചേർന്ന ഒരുഗ്രൻ വിരുന്നായിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത്. കഴിഞ്ഞ ദിവസം ചിത്രം കണ്ട രജനീകാന്ത് ശിവകർത്തികേയൻ മികച്ച അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നതെന്നും അവസാനത്തെ മുപ്പതു മിനുട്ടു കണ്ട ശേഷം കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല എന്നുമാണ് പറഞ്ഞത്.

കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രിയങ്കാ മോഹനാണു ചിത്രത്തിൽ നായിക. ശിവാങ്കി കൃഷ്ണകുമാർ, സമുദ്രക്കനി, സൂരി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം.കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയ ഷിബുവിന്റെ എച്ച് ആർ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്. പി ആർ ഓ പ്രതീഷ് ശേഖർ.