ചിലതിനോട് വേദമോതിയിട്ട് കാര്യമില്ല: മുഖ്യമന്ത്രി

Thursday 26 May 2022 12:06 AM IST

കൊച്ചി: 'ചിലതിനോട്' വേദം ഓതിയിട്ട് കാര്യമില്ലെന്ന് പി.സി. ജോർജിന്റെ അറസ്റ്റിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചു. പറയരുതെന്ന് കോടതി നിർദ്ദേശിച്ച കാര്യങ്ങൾ ആവർത്തിച്ചു. ഇത്തരം വിഷയങ്ങളിൽ സർക്കാരിന്റെ സമീപനം മതനിരപേക്ഷതയ്ക്ക് പ്രാധാന്യം നൽകുന്നതാണെന്ന് വ്യക്തമായെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ പിണറായി പറഞ്ഞു.

ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ കടുത്ത മതവിദ്വേഷം വളർത്തുന്ന മുദ്രാവാക്യം വിളിച്ച കുട്ടിക്ക് അതിന്റെ വിപത്ത് അറിയില്ല. ഈ വിഷയത്തിലും പൊലീസ് ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. എന്തും പറയാവുന്ന നാടല്ല കേരളമെന്നതിന് തെളിവാണ് ഈ നടപടികളും നിലപാടുകളും. വർഗ്ഗീയ ശക്തികളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.