ഉദ്യോഗസ്ഥർക്ക് വേണ്ടത് കാര്യക്ഷമത: മന്ത്രി ദേവർകോവിൽ

Thursday 26 May 2022 12:40 AM IST

തിരുവനന്തപുരം: വ്യവഹാരങ്ങളെ കടലാസിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയാലും അതിന്റെ ഗുണവും വേഗതയും വകുപ്പിനും ജനങ്ങൾക്കും ലഭിക്കാൻ ഉദ്യോഗസ്ഥർ കാര്യക്ഷമത കാട്ടണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അല്ലെങ്കിൽ ഇത്തരം സംവിധാനങ്ങൾ ജലരേഖയാകും. കേരള മാരിടൈം ബോർഡിൽ ഇ ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.ബി ചെയർമാൻ ഡോ. എൻ.എസ്. പിള്ള, സി.ഇ.ഒ സലീംകുമാർ, അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.പി. അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement