എ.ഐ.ടി.യു.സി മാർച്ച് നടത്തി

Thursday 26 May 2022 2:50 AM IST

തിരുവനന്തപുരം: ഇന്ധനവിലവർദ്ധനയിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സി തിരുവനന്തപുരം മണ്ഡലം കമ്മിറ്റി നടത്തിയ ജി.പി.ഒ മാർച്ച് എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹഡ്സൺ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സുനിൽ മതിലകം,​ എം.രാധാകൃഷ്ണൻ നായർ, പി.എസ്.നായിഡു, കെ.എസ് മധുസൂദനൻ നായർ, പട്ടം ശശിധരൻ, എം.ശിവകുമാർ ,മൈക്കിൾ ബാസ്റ്റിൻ,​ കെ.വി.അശോകൻ, ഓൾസെയിന്റ്സ് അനിൽ, ജെയിൻ പൂന്തുറ, അമേയകാന്ത്, കോട്ടയ്ക്കകം രാജൻ, രേണുക എന്നിവർ പങ്കെടുത്തു.

Advertisement
Advertisement