യുവനടി ഫ്ളാറ്റിൽ മരിച്ച നിലയിൽ; കാമുകനുമായുള്ള ബന്ധത്തിൽ അസ്വസ്ഥയായിരുന്നെന്ന് സുഹൃത്തുക്കൾ

Thursday 26 May 2022 11:22 AM IST

കൊൽക്കത്ത: നടിയെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാളി മോഡലും നടിയുമായ ബിദിഷ ദേ മജുംദാറിനെയാണ് (21) ദും ദുമിലെ നാഗെർ ബസാറിലുള്ള ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ഫ്ളാറ്റിൽ നിന്നും പൊലീസ് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കഴിഞ്ഞ നാല് മാസമായി നടി ഫ്ളാറ്റിൽ താമസിച്ചുവരികയായിരുന്നു. പൊലീസ് പൂട്ടു പൊളിച്ച് പൊളിച്ച് അകത്തുകടന്നപ്പോഴാണ് നടിയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.

മോഡലിംഗ് രംഗത്ത് പ്രശസ്തയായ ബിദിഷ 2021ൽ ഒരു ഷോർട്ട് ഫിലിമിലൂടെയാണ് അഭിനയത്തിലേക്ക് കടക്കുന്നത്. ബിദിഷയും കാമുകനായ അനുബബ് ബേരയും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും നടി മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും നടിയുടെ സുഹൃത്തുക്കൾ ആരോപിക്കുന്നു. നടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Advertisement
Advertisement