നിവിന്റെ ഉമ്മയായി പൂർണിമ, നടിയുടെ മേക്കോവർ കണ്ട് അന്തം വിട്ട് ആരാധകർ; ക്യാരക്ടർ പോസ്റ്റർ കാണാം

Thursday 26 May 2022 1:10 PM IST

നിവിൻ പോളിയെ നായകനാക്കി രാ‌ജീവ് രവി ഒരുക്കുന്ന ചിത്രമാണ് തുറമുഖം. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്.

ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ പൂർണിമ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നുണ്ട്. നിവിൻ അവതരിപ്പിക്കുന്ന മട്ടാഞ്ചേരി മൊയ്‌തു എന്ന കഥാപാത്രത്തിന്റെ ഉമ്മയായാണ് നടി എത്തുന്നത്. ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, അർജുൻ അശോകൻ, തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇതിനെതിരെ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഗോപൻ ചിദംബരമാണ്. ഷഹബാസ് അമനാണ് സംഗീതം.

Advertisement
Advertisement