ബ്ലെഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച നാലു കുട്ടികൾക്ക് എച്ച് ഐ വി, ഒരാൾ മരിച്ചു

Thursday 26 May 2022 4:54 PM IST

മുംബയ്: ബ്ലെഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച നാലുകുട്ടികൾക്ക് എച്ച് ഐ വി ബാധ. ഇതിൽ ഒരാൾ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ചികിത്സയുടെ ഭാഗമായി സൗജന്യമായി രക്തംനൽകുന്ന പദ്ധതി സംസ്ഥാനത്ത് നിലവിലുണ്ട്. രണ്ടാഴ്‌ചയിലൊരിക്കലാണ് പദ്ധതി വഴി രക്തം നൽകുന്നത്. ഇങ്ങനെ രക്തം സ്വീകരിച്ച കുട്ടികൾക്കാണ് എച്ച് ഐ വി ബാധയുണ്ടായത്.
കുട്ടികളുടെ കുടുംബം നൽകിയ പരാതിയെത്തുടർന്ന് അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതേ രക്തബാങ്കിൽ നിന്ന് രക്തംസ്വീകരിച്ചവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കിത്തുടങ്ങി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു.


സാധാരണ രക്തം നൽകുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. രോഗങ്ങൾ ഒന്നുമില്ലെങ്കിലേ ഇവരിൽ നിന്ന് രക്തം സ്വീകരിക്കൂ. ഇത്തരം പരിശോധനയിലുണ്ടായ ഗുരുതര വീഴ്ചയാണ് കൂട്ടികൾക്ക് എച്ച് ഐ വി ബാധിക്കാനിടയാക്കിയതെന്നാണ് കരുതുന്നത്

 
Advertisement
Advertisement