തങ്കത്തിലൂടെ കലൈ അരശനും മലയാളത്തിലേക്ക്

Friday 27 May 2022 6:25 AM IST

ചിത്രീകരണം നാളെ ആരംഭിക്കും

വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ,​ ​ബി​ജു​മേ​നോ​ൻ,​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ഷ​​​ഹീ​​​ദ് ​​​അ​​​​​​​റാ​​​​​​​ഫ​​​​​​​ത്ത് ​​​​​​​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത​ങ്കം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ത​മി​ഴ് ​ന​ട​ൻ​ ​ക​ലൈ​ ​അ​ര​ശ​ൻ​ ​മ​ല​യാ​ള​ത്തി​ലേ​ക്ക്.​ ​ത​ങ്ക​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​നാ​ളെ​ ​തൃ​ശൂ​രി​ൽ​ ​ആ​രം​ഭി​ക്കും.​ ​മി​ഷ്‌​കി​ൻ​ ​ചി​ത്രം​ ​ന​ന്ദ​ലാ​ല,​ ​പാ​ര​ഞ്ജി​ത്തി​ന്റെ​ ​അ​ട്ട​ക​ത്തി,​ ​ക​ബാ​ലി,​ ​കാ​ർ​ത്തി​ക് ​സു​ബ്ബ​രാ​ജി​ന്റെ​ ​ജ​ഗ​മേ​ത​ന്ത​രം,​ ​വെ​ട്രി​മാ​ര​ന്റെ​ ​സ​ർ​പ്പ​ട്ട​ ​പ​ര​മ്പ​രൈ​ ​എ​ന്നി​വ​യാ​ണ് ​ക​ലൈ​ ​അ​ര​ശ​ന്റെ​ ​ശ്ര​ദ്ധേ​യ​ ​ചി​ത്ര​ങ്ങ​ൾ.​ ​എ​ന്നാ​ൽ​ ​പാ​ര​ഞ്ജ​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കാ​ർ​ത്തി,​ ​ചി​ത്രം​ ​മ​ദ്രാ​സ് ​ആ​ണ് ​ക​ലൈ​ ​അ​ര​ശ​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​വ​ഴി​ത്തി​രി​വ് ​സൃ​ഷ്ടി​ക്കു​ന്ന​ത്.​ ​അ​ൻ​പു​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​ഏ​റെ​ ​പ്രേ​ക്ഷ​ക​ ​സ്വീ​കാ​ര്യ​ത​ ​നേ​ടു​ക​യും​ ​ചെ​യ്തു.​ ​കാ​ർ​ത്തി​ക് ​സു​ബ്ബ​രാ​ജ് ​ചി​ത്രം​ ​പേ​ട്ട​യി​ൽ​ ​ബോ​ളി​വു​ഡ് ​ന​ട​ൻ​ ​ന​വാസുദ്ദീ​ൻ​ ​സി​ദ്ദി​ഖി​ക്ക് ​ശ​ബ്ദം​ ​ന​ൽ​കി​യ​തും​ ​ക​ലൈ​ ​അ​ര​ശ​നാ​ണ്.​ ​ത​ങ്ക​ത്തി​ൽ​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലാ​ണ് ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.​ ​പ്ര​ശ​സ്ത​ ​മ​റാ​ത്തി​ ​ന​ട​ൻ​ ​ഗി​രീ​ഷ് ​കു​ൽ​ക​ർ​ണി​യാ​ണ് ​ത​ങ്ക​ത്തി​ൽ​ ​മ​റ്റൊ​രു​ ​സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
​​ശ്യാം​​​ ​​​പു​​​ഷ്ക​​​ര​​​നാ​​​ണ് ​ര​​​ച​​​ന​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്.​​​ ​​​തീ​​​രം,​​​ ​​​തീ​​​വ​​​ണ്ടി,​​​ ​​​ക​​​ൽ​​​ക്കി​​​ ​​​എ​​​ന്നീ​​​ ​​​ചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​ ​​​ശ്ര​​​ദ്ധേ​​​യ​​​നാ​​​യ​​​ ​​​ഗൗ​​​തം​​​ ​​​ശ​​​ങ്ക​​​ർ​​​ ​​​ ​​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഭാ​​​​​​​വ​​​​​​​ന​​​​​​​ ​​​​​​​സ്റ്റു​​​​​​​ഡി​​​​​​​യോ​​​​​​​സി​​​​​​​ന്റെ​​​​​​​ ​​​​​​​ബാ​​​​​​​ന​​​​​​​റി​​​​​​​ൽ​​​​​​​ ​​​​​​​ഫ​​​​​​​ഹ​​​​​​​ദ് ​​​​​​​ഫാ​​​​​​​സി​​​​​​​ൽ,​​​​​​​ ​​​​​​​ശ്യാം​​​​​​​ ​​​​​​​പു​​​​​​​ഷ്ക​​​​​​​ര​​​​​​​ൻ,​​​​​​​ ​​​​​​​ദി​​​​​​​ലീ​​​​​​​ഷ് ​​​​​​​പോ​​​​​​​ത്ത​​​​​​​ൻ​​​​​​​ ​​​​​​​എ​​​​​​​ന്നി​​​​​​​വ​​​​​​​ർ​​​​​​​ ​​​​​​​ചേ​​​​​​​ർ​​​​​​​ന്നാ​​​​​​​ണ് ​​​​​​​നി​​​​​​​ർ​​​​​​​മ്മാ​​​​​​​ണം.​​​​​​​