കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി,​ ഒരു ദിവസം പിടികൂടിയത് ഒരു കോടിയുടെ സ്വ‌ർണം

Thursday 26 May 2022 9:26 PM IST

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 80 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോ‌് സ്വദേശിയായ അബ്ദുൾ തൗഫീറ് എന്ന യാത്രക്കാരനിൽ നിന്നാണ് 156 ഗ്രാം സ്വർണം പിടികൂടിയത്. അബുദാബിയിൽ നിന്ന് എയർഇന്ത്യ എക്‌സ്പപ്രസ് വിമാനത്തിലാണ് ഇയാൾ എത്തിയത്. രാവിലെയും രണ്ട് കേസുകളിലായി 30 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസും ഡി.ആർ.ഐയും പിടിച്ചെടുത്തിരുന്നു. വിമാനത്താവളത്തിനുള്ലിലെ ടോയ്‌ലെറ്റിൽ നിന്ന് 268 ഗ്രാം സ്വർണവും കർണാടക സ്വദേശി മുഹമ്മദ് ഡാനിഷിൽ നിന്ന് 360 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.

ഇതോടെ 24 മണിക്കൂറിനുള്ളിൽ ഇന്ന് ഒരു കോടി പത്ത് ലക്ഷം രൂപയുടെ സ്വർണം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു.