അക്ഷരജ്വാല തെളിച്ചു
Friday 27 May 2022 6:33 AM IST
നെയ്യാറ്റിൻകര:സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദിനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിലെ സുഗത സ്മൃതിയിൽ അക്ഷരജ്വാല തെളിച്ചു. നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ ഉദ്ഘാടനം ചെയ്തു.ജേർണലിസ്റ്റ് ഫോറം പ്രസിഡന്റ് അജി ബുധന്നൂർ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയാ സെക്രട്ടറി ടി.ശ്രീകുമാർ,കൗൺസിലർമാരായ ജോസ് ഫ്രാങ്ക്ളിൻ,കെ.കെ. ഷിബു,അജിത,ഗ്രാമം പ്രവീൺ,ഷിബു രാജ് കൃഷ്ണ,ഫോറം സെക്രട്ടറി സജിലാൽ നായർ,ട്രഷറർ ഹലിൽ, സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയെക്കുറിച്ച് കവിതാ സമാഹാരം രചിച്ച സുകു മരുത്തുരിനെ പൊന്നാട ചാർത്തി വൃക്ഷത്തൈ നൽകി ആദരിച്ചു.