ബംഗാളി മോഡൽ തൂങ്ങി മരിച്ച നിലയിൽ
Friday 27 May 2022 12:11 AM IST
കൊൽക്കത്ത: ബംഗാളി മോഡലും നടിയുമായ ബിദിഷ ദെ മജുംദാറിനെ (21) കൊൽക്കത്തയിലെ നഗേർബസാറിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ബരാക്പൂർ പൊലീസ് അറിയിച്ചു.
കഴിഞ്ഞ നാല് മാസമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു ബിദിഷ. പ്രണയബന്ധത്തിലെ പ്രശ്നങ്ങൾ കാരണം ഇവർ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
മോഡലിംഗ് രംഗത്തെ അറിയപ്പെടുന്ന മുഖമായ ബിദിഷ, 2021ൽ അനിർബേദ് ചതോപാദ്ധായയ സംവിധാനം ചെയ്ത 'ഭാർ ദ് ക്ലൗൺ' എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആർജി ഖാർ ആശുപത്രിയിലേക്ക് മാറ്റി.