കണ്ടെയ്നർ ലോറിയ്ക്ക് പിന്നിൽ സ്വിഫ്റ്റ് ബസിടിച്ച് 20 യാത്രക്കാർക്ക് പരിക്ക്

Friday 27 May 2022 12:28 AM IST

തുറവൂർ: കെ .എസ്. ആർ.ടി.സി - സ്വിഫ്റ്റ് ബസ് കണ്ടെയ്നർ ലോറിയ്ക്ക് പിന്നിലിടിച്ച് 20 യാത്രക്കാർക്ക് പരിക്കേറ്റു. ദേശീയപാതയിൽ വയലാർ കവലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. സുൽത്താൻ ബത്തേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് ബസാണ് മഴയ്ക്കിടെ അപകടത്തിൽ പെട്ടത്. മുന്നിലൂടെ പോകുകയായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിക്ക് പിന്നിലിടിക്കുകയായിരുന്നുവെന്ന് പട്ടണക്കാട് പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ വയനാട്ടിൽ നിന്നുപോയ ജനപ്രതിനിധികളായ പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസി നാസ്റ്റെഫി ,പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജാ കൃഷ്ണൻ , ,ബത്തേരി മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് എന്നിവ പരിക്കേറ്റവരിൽ പ്പെടുന്നു. അപകടത്തിൽ പരിക്കേറ്റ മുഴുവൻ പേരെയും പൊലീസ് ജീപ്പിലും ആംബുലൻസിലുമായി ചേർത്തല താലൂക്കാശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്വിഫ്റ്റ് ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു .

Advertisement
Advertisement