കാർത്തി ചിദംബരത്തിന് ഇടക്കാല ജാമ്യം

Friday 27 May 2022 12:59 AM IST

ന്യൂഡൽഹി: ചൈനീസ് പൗരന്മാർക്ക് വിസ നൽകാൻ 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ കാർത്തി ചിദംബരത്തിന് ഡൽഹി പ്രത്യേക സി.ബി.ഐ കോടതി 30 വരെ ഇടക്കാല ജാമ്യം അനുവദിച്ചു. കേസിൽ കാർത്തിയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു. കാർത്തിയെ ഇന്നലെ ആറ് മണിക്കൂറോളം സി.ബി.ഐ ചോദ്യം ചെയ്തു. ഇന്നും തുടരും.

പബാബിലെ മാനസയിൽ താപവൈദ്യുതി നിലയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു ചൈനീസ് പൗരന്മാരുടെ വിസ നീട്ടിക്കിട്ടാൻ കരാർ കമ്പനി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. ഇതിന് തടസ്സം നേരിട്ടപ്പോൾ കാർത്തി ഇടപെട്ട് ഒരു മാസത്തിനുള്ളിൽ 263 പേർക്ക് വിസ നൽകി. ഇതിന് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.