ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ: ഉദ്ഘാടനം ഇന്ന്

Friday 27 May 2022 12:34 AM IST

തൃശൂർ: വ്യവസായ വകുപ്പ് നടപ്പാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് ജില്ലാ ആസൂത്രണസമിതി ഹാളിൽ റവന്യൂമന്ത്രി കെ. രാജൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.കെ. ഡേവിസ് വിശിഷ്ടാതിഥിയാകും.

പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും.

കളക്ടർ ഹരിത വി. കുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ഡോ. കെ.എസ്. കൃപകുമാർ, പഞ്ചായത്ത്‌ ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ. ശ്രീലത, ലീഡ് ബാങ്ക് ജില്ലാ മാനേജർ എസ്. മോഹനചന്ദ്രൻ എന്നിവർ പങ്കെടുക്കും.

സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് ബോധവത്കരണം നൽകും. തുടർന്ന് സംരംഭം തുടങ്ങാൻ തീരുമാനിച്ചവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ ലൈസൻസ്, ലോൺ, സബ്‌സിഡി മേളകൾ സംഘടിപ്പിക്കും.

  • ഹി​ന്ദു​ ​സാം​ബ​വ​ർ​ ​സ​മാ​ജം സം​സ്ഥാ​ന​ ​സ​മ്മേ​ള​നം

ചാ​ല​ക്കു​ടി​:​ ​കേ​ര​ള​ ​ഹി​ന്ദു​ ​സാം​ബ​വ​ർ​ ​സ​മാ​ജം​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​ഞാ​യ​റാ​ഴ്ച​ ​വ്യാ​പാ​ര​ ​ഭ​വ​നി​ൽ​ ​ന​ട​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​ഉ​ച്ച​തി​രി​ഞ്ഞ് 2​ന് ​ന​ട​ക്കു​ന്ന​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​രാ​ജ​ൻ​ ​ചി​ത്ര​പ്പു​ഴ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​വി.​ഐ.​ജോ​ഷി​ ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​ടി.​ജെ.​സ​നീ​ഷ്‌​കു​മാ​ർ​ ​എം.​എ​ൽ.​എ​ ​മു​ഖ്യാ​തി​ഥി​യാ​കും.
ഡോ.​ആ​ർ.​എ​ൽ.​വി​ ​രാ​മ​കൃ​ഷ്ണ​ൻ,​ ​പ്രൊ​ഫ.​എ.​ബി​നു,​ ​സി.​കെ.​ശി​വ​ദാ​സ്,​ ​കെ.​സി.​കു​മാ​ര​ൻ​ ​എ​ന്നി​വ​രെ​ ​ആ​ദ​രി​ക്കും.​ ​
എ​യ്ഡ​ഡ് ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ലെ​ ​നി​യ​മ​ന​ത്തി​ൽ​ ​പ​ട്ടി​ക​ ​ജാ​തി​ക്കാ​ർ​ക്ക് ​സം​വ​ര​ണം​ ​ഏ​ർ​പ്പെ​ടു​ത്ത​ൽ,​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​പ​ട്ടി​ക​ ​ജാ​തി​ക്കാ​രെ​ ​പ്ര​ത്യേ​ക​ ​റി​ക്രൂ​ട്ട്‌​മെ​ന്റി​ലൂ​ടെ​ ​നി​യ​മി​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​
ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കു​ഞ്ഞു​മോ​ൻ​ ​ക​ന്യാ​ട​ത്ത്,​ ​സെ​ക്ര​ട്ട​റി​ ​അ​യ്യ​പ്പ​ൻ​കു​ട്ടി​ ​കാ​വ​നാ​ൽ,​ ​ചെ​യ​ർ​മാ​ൻ​ ​സാ​ജു​ ​ക​ല്ലൂ​ക്കാ​ര​ൻ,​ ​ക​മ്മി​റ്റി​യം​ഗം​ ​ടി.​എ.​ഗോ​പി​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement