ക്വാഡ് യോഗം നടക്കുമ്പോൾ അഭ്യാസത്തിൽ ഏർപ്പെട്ടു റഷ്യയും ചൈനയും | VIDEO

Friday 27 May 2022 10:58 AM IST

ക്വാഡ് ഉച്ചകോടി കഴിഞ്ഞ് 48 മണിക്കൂര്‍ ആയിരിക്കുന്നു. ലോക നേതാക്കള്‍ തന്ത്ര പരമായ തീരുമാനങ്ങളെടുത്തു, കരാറുകളില്‍ ഏര്‍പ്പെട്ടു. ഏഷ്യ പെസഫിക് മേഖലയിലെ ശത്രുവിനെ പിടിച്ചു കെട്ടാന്‍ കൈകോര്‍ത്തു. പക്ഷേ ഇവര്‍ ആരും ചൈനയുടെ. പേരെടുത്ത് വിമര്‍ശിച്ചില്ല അതിര്‍ത്തി കടന്നുള്ള ചൈനയുടെ മത്സ്യ ബന്ധനത്തിന് തടയിടാന്‍ പദ്ധതി രൂപീകരിച്ചിട്ടും ചൈന പരസ്യ പ്രതികരണം നടത്തിയില്ല.

പക്ഷേ ഞായറാഴ്ച, ചൈനയുടെ രണ്ട് യുദ്ധ കപ്പലുകള്‍ തീരം വിട്ടു. ഇവയെ പിന്നീട് സുഷിമ സ്ട്രെയ്റ്റിൽ കണ്ടെത്തി. തെക്ക് പടിഞ്ഞാറന്‍ ജപ്പാനിലാണ് സുഷിമ സ്ട്രെയ്റ്റ്. പിറ്റേ ദിവസം, തിങ്കളാഴ്ച ഒരു ചൈനീസ് മിസൈല്‍ വേധ കപ്പൽ ഓഖിനാവോയ്ക്കും മിയാകോയ്ക്കും ഇടയില്‍ പെസഫിക് സമുദ്രത്തിലേക്ക് സഞ്ചരിക്കുന്നതായി ശ്രദ്ധയിൽപെട്ടു. ക്വാഡ് ഉച്ചകോടി ടോക്കിയോയില്‍ നടക്കുന്ന അതേ സമയം, ചൈന റഷ്യയുമായി ചേര്‍ന്ന് സൈനിക അഭ്യാസവും നടത്തി. മാത്രമല്ല, ഈ സൈനിക അഭ്യാസത്തിന്റെ ചിത്രങ്ങള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.