പാലക്കാട് ലോഡ്‌ജിൽ സിനിമാ പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കഴുത്തിൽ കുത്തേറ്റു

Friday 27 May 2022 12:55 PM IST

പാലക്കാട്: ലോഡ്ജിൽ സിനിമാ പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കഴുത്തിൽ കുത്തേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സഹപ്രവർത്തകനായ ഉത്തമനാണ് കുത്തിയതെന്നാണ് ഷിജാബ് പൊലീസിന് നൽകിയ മൊഴി.

പ്രതിയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ താൻ നിരപരാധിയാണെന്നും ഷിജാബ് സ്വയം ചെയ്തതാണെന്നുമാണ് ഉത്തമന്റെ വാദം. പാലക്കാട് സിറ്റി ലോഡ്‌ജിൽ വച്ച് ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.