തൃശൂരില്‍ 14കാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം തടവും ഒന്നരലക്ഷം പിഴയും
Friday 27 May 2022 4:35 PM IST
തൃശൂർ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവപര്യന്തം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും. മേത്തല സ്വദേശി പ്രദീപിനെ ആണ് ശിക്ഷിച്ചത്.
തൃശൂർ ഒന്നാം അഡീഷണൽ കോടതി(പോക്സോ) ജില്ലാ ജഡ്ജി പി എൻ വിനോദ് ആണ് ശിക്ഷ വിധിച്ചത്. മകളെ നിരവധി തവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കി എന്നതാണ് കേസ്. വിവിധ വകുപ്പുകൾ പ്രകാരം പന്ത്രണ്ട് വർഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കറ്റ് ലിജി മധുവാണ് ഹാജരായത്.