നെടുമ്പാശേരിയിൽ 35 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

Saturday 28 May 2022 12:27 AM IST

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 35 ലക്ഷം രൂപയുടെ അനധികൃത സ്വർണം പിടിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തൃശൂർ ചാവക്കാട് സ്വദേശി സുൽഫിക്കറിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 677.700 തൂക്കമുള്ള സ്വർണ്ണക്കട്ടയാണ് കണ്ടെടുത്തത്. ഉണക്ക പഴവർഗങ്ങളും സ്റ്റേഷനറി സാധനങ്ങളും പാക്ക് ചെയ്തിരുന്ന കാർട്ടൻ ബോക്‌സിനകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സുൽഫിക്കർ കൊച്ചിയിലെത്തിയത്.