ഉർവശിയും ഇന്ദ്രൻസും ഒരുമിക്കുന്ന ജലധാര പമ്പ്‌സെറ്റ് സിൻസ് 1962

Saturday 28 May 2022 6:00 AM IST

ചി​ത്രീ​ക​ര​ണം​ ​ജൂ​ലാ​യി​ൽ​ ​പാ​ല​ക്കാ​ട്

ഉ​ർ​വ​ശി,​ ​ഇ​ന്ദ്ര​ൻ​സ് ​ എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ആ​ഷി​ഷ് ​ചി​ന്ന​പ്പ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ് ​ജ​ല​ധാ​ര​ ​പ​മ്പ്‌​സെ​റ്റ് ​സി​ൻ​സ് 1962.​ ​
സ​മ​കാ​ലീ​ന​ ​വി​ഷ​യ​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സാ​ഗ​ർ,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ടി.​ജി.​ ​ര​വി,​ ​സ​നു​ഷ,​ ​നി​ഷ​ ​സാ​രം​ഗ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ജൂ​ലാ​യ് ​മ​ദ്ധ്യ​ത്തി​ൽ​ ​പാ​ല​ക്കാ​ട് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​സം​വി​ധാ​യ​ക​ൻ​ ​ആ​ഷി​ഷ് ​ചി​ന്ന​പ്പ​യും​ ​പ്ര​ജി​ൻ​ ​എം.​പി​യും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​
ക​ഥ​:​ ​സ​നു​ ​കെ.​ ​ച​ന്ദ്ര​ൻ.​ ​വി​ശ്വ​ജി​ത്ത് ​ഒ​ടു​ക്ക​ത്തി​ൽ​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​കൈ​ലാ​സ് ​മേ​നോ​ൻ​ ​സം​ഗീ​ത​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​പ്രൊ​ഡ​ക​‌്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​ബി​ജു​ ​കെ.​ ​തോ​മ​സ്.​ ​വ​ണ്ട​ർ​ഫ്രെ​യിം​സ് ​ഫി​ലിം​ ​ലാ​ൻ​ഡി​ന്റെ​ ​ബാ​ന​റി​ൽ​ ​ബൈ​ജു​ ​ചെ​ല്ല​മ്മ,​ ​സാ​ഗ​ർ,​ ​സ​നി​ത​ ​ശ​ശി​ധ​ര​ൻ,​ ​ആ​ര്യ​ ​പൃ​ഥ്വി​രാ​ജ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​
അ​തേ​സ​മ​യം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഹേ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ച്ചു​ ​വ​രി​ക​യാ​ണ് ​ഉ​ർ​വ​ശി.​ലി​ജി​ൻ​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പാ​ർ​വ​തി​ ​തി​രു​വോ​ത്ത്,​ ​ലി​ജോ​മോ​ൾ​ ​ജോ​സ് ,​ ​ര​മ്യ​ ​ന​മ്പീ​ശ​ൻ,​ ​െഎ​ശ്വ​ര്യ​ ​രാ​ജേ​ഷ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​പ്ര​താ​പ് ​പോ​ത്ത​ൻ,​ ​ഗു​രു​ ​സോ​മ​സു​ന്ദ​രം,​ ​രാ​ജേ​ഷ് ​മാ​ധ​വ​ൻ​ ​എ​ന്നി​വ​ർ​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​അ​നീ​ഷ് ​എം.​ ​തോ​മ​സാ​ണ് ​ഹേ​റി​ന്റെ​ ​നി​ർ​മ്മാ​താ​വ്.​ ​അ​ർ​ച്ച​ന​ ​വാ​സു​ദേ​വ​നാ​ണ് ​ രചന നിർവഹിക്കുന്നത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ച​ന്ദ്രു​ ​ശെ​ൽ​വ​രാ​ജ്.