ഹിന്ദിക്കൊപ്പം തമിഴിനെയും ഔദ്യോഗിക ഭാഷയാക്കുമോ ? സ്റ്റാലിന്റെ സൗഹൃദം മോദിയ്ക്ക് കരുത്തോ? ‍| VIDEO

Friday 27 May 2022 10:59 PM IST

ഹിന്ദിയെ പോലെ തമിഴ് ഭാഷയേയും ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണം. ഈ വാദം തുടങ്ങിയിട്ട് വർഷം കുറച്ചായി. ഇപ്പേൾ ഈ വാദം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നേരിട്ട് ഉന്നയിച്ചു. തമിഴ്നാട്ടിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയ നരേന്ദ്രമോദിയെ വേദിയിലിരുത്തിയായിരുന്നു സ്റ്റാലിൻ ആവശ്യം ഉന്നയിച്ചത്.

ആവശ്യങ്ങൾ വേറെയും ഉണ്ട് . നീറ്റ് പരീക്ഷ തമിഴ്നാടിനു വേണ്ട, തമിഴ്നാട് നിയമസഭാ ഈ വിഷയത്തിൽ ബില്ലും പാസാക്കി കാത്തിരിക്കുകയാണ്. ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത കച്ച ദ്വീപ് തിരിച്ചുപിടിക്കണം ഈ മേഖലയിൽ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യതൊഴിലാളികൾക്ക് മത്സ്യ ബന്ധനത്തിന് അനുമതി നൽകണം. തുടങ്ങിയ ആവശ്യങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്.

Advertisement
Advertisement