ആത്മീയത സദ്‌ഗുണങ്ങളുടെ പരിശീലനമാകണം

Saturday 28 May 2022 12:04 AM IST

മാന്നാർ: ആത്മീയതയിലൂടെ പരിശീലിക്കുന്ന സത്യവും ധർമ്മവും നീതിയും സമൂഹത്തിൽ പകരുന്നതാണ് യഥാർത്ഥ ആരാധന എന്ന് സാഹിത്യകാരൻ ബന്യാമിൻ പറഞ്ഞു. പരുമല സെമിനാരിയിൽ നടന്ന അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘം വാർഷിക ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നവർ സാമൂഹ്യ സേവനം നിർവഹിക്കാൻ നിയോഗം ലഭിച്ചവരാണ്. അൾത്താരയിലെ ആരാധനയുടെ സൗന്ദര്യം സേവനത്തിലൂടെയും കരുണയുടെ ഭാവങ്ങളിലൂടെയും സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.വി. പോൾ റമ്പാൻ, ഫാ.ഡോ.എം. ഒ. ജോൺ, അഡ്വ.ബിജു ഉമ്മൻ, ഫാ.ജോസ് തോമസ് പൂവത്തുങ്കൽ, റോയി എം.മുത്തൂറ്റ്, ബിജു വി.പന്തപ്ലാവ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement