ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയുടെ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം

Saturday 28 May 2022 12:00 AM IST

തൃശൂർ : വിജിൽ സ്ഥാപകനും ഗോവ ഗവർണറുമായ പി.എസ്.ശ്രീധരൻപിള്ളയുടെ അഞ്ച് പുസ്തകങ്ങൾ 28 ന് ഉച്ചയ്ക്ക് 12ന് തൃശൂർ കാസിനോ ഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ വിശിഷ്ടാതിഥിയാകും. അതിരൂപതാ അദ്ധ്യക്ഷൻ ഡോ:ആൻഡ്രൂസ് താഴത്ത്, ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി നന്ദാത്മജാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ:ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, അഡ്വ.കെ.കെ.അനീഷ് കുമാർ, അഡ്വ:ജോസഫ് തോമസ്, അഡ്വ:രവികുമാർ ഉപ്പത്ത് എന്നിവർ പ്രസംഗിക്കും.

ആകാശവീഥിയിലൂടെ, ഗോവാ വിമോചനവും മലയാളികളും, ചിംബായ് എന്നീ മലയാളപുസ്തകങ്ങളും, ഓൺ സോഷ്യൽ ഹാർമണി, ഗവർണർ അഡ്രസസ് ഗോവ എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളുമാണ് പ്രകാശനം ചെയ്തത്. പത്രസമ്മേളനത്തിൽ അഡ്വ.ജോസഫ് തോമസ്, വിജയൻ കോടഞ്ചേരി, അഡ്വ.രവികുമാർ ഉപ്പത്ത്, എൻ.ആർ.റോഷൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement