ഉണ്ടയിൽ മമ്മൂട്ടിക്കൊപ്പം രഞ്ജിത്തും
റംസാൻ റിലീസായി തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം ഉണ്ടയിൽ സംവിധായകൻ രഞ്ജിത്തും. സി .ഐ മാത്യൂസ് ആന്റണി എന്ന പൊലീസ് ഓഫീസറായിട്ടാണ് രഞ്ജിത് എത്തുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന എസ് . ഐ മണികണ്ഠൻ എന്ന കഥാപാത്രത്തിന്റെ മുകളിലുള്ള ഓഫീസറായിട്ടാണ് രഞ്ജിത്ത് എത്തുന്നത്.
ആദ്യമായിട്ടാണ് ബിഗ് സ്ക്രീനിൽ രഞ്ജിത് ഒരു പൊലീസ് വേഷം അവതരിപ്പിക്കുന്നത്. അനൂപ് മേനോന്റെ സംവിധാനത്തിൽ ഉടൻ തിയേറ്ററുകളിലെത്തുന്ന കിംഗ് ഫിഷ് എന്ന ചിത്രത്തിലും രഞ്ജിത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഞ്ജലി മേനോന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കൂടെ എന്ന ചിത്രത്തിൽ പൃഥ്വി രാജിന്റെ അച്ഛനായി രഞ്ജിത് അഭിനയിച്ചിരുന്നു.
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന്റെ സംവിധായകനായ ഖാലിദ് റഹ്മാനാണ് ഉണ്ട ഒരുക്കുന്നത്. ആസിഫ് അലി, ഷൈൻ ടോം ചാക്കോ , അർജുൻ അശോകൻ , ജേക്കബ് ഗ്രിഗറി , ദിലീഷ് പോത്തൻ , കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട് , സുധി കോപ്പ തുടങ്ങിയ നിരവധി താരങ്ങൾ ഉണ്ടയിൽ അണിനിരക്കുന്നുണ്ട്.