ഞങ്ങളും കൃഷിയിലേക്ക് റിസോഴ്സ് ടീം പരിശീലനം സമാപിച്ചു

Saturday 28 May 2022 2:44 AM IST

തിരുവനന്തപുരം:കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ റിസോഴ്സ് പേഴ്സൺസിന്റെ മൂന്നാംഘട്ട പരിശീലനം ആനയറയിലുള്ള സമേതിയിൽ പൂർത്തിയായി.സമാപനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് രണ്ട് ദിവസത്തെ പരിശീലനം പൂർത്തീകരിച്ചത്. പരിശീലനം നേടിയ ഉദ്യോഗസ്ഥർ പ്രാദേശിക അടിസ്ഥാനത്തിൽ മറ്റ് ഉദ്യോഗസ്ഥർ, കർഷകർ, കർഷക ഗ്രൂപ്പുകൾ എന്നിവർക്ക് പരിശീലനം നൽകും.നാല് ബാച്ചുകളുടെയും പരിശീലനം പൂർത്തീകരിക്കുന്ന മുറയ്ക്ക് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ പേരും മൊബൈൽ നമ്പറും കൃഷി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Advertisement
Advertisement