ഈസ്‌റ്റ് തിമോർ തീരത്ത് ഭൂചലനം
Saturday 28 May 2022 3:32 AM IST
ജക്കാർത്ത: ഈസ്‌റ്റ് തിമോർ തീരത്ത് ഭൂചലനം. ഇന്നലെ രാവിലെ പ്രാദേശിക സമയം, രാവിലെ 11.36ഓടെയാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനം ഇന്ത്യൻ മഹാസമുദ്ര മേഖലയെ ബാധിച്ചേക്കാമെന്നതിനാൽ ഇന്ത്യൻ ഓഷൻ സുനാമി വാണിംഗ് ആൻഡ് മിറ്റിഗേഷൻ സിസ്റ്റം സുനാമി മുന്നറിയിപ്പ് നൽകി.
ഈസ്‌റ്റ് തിമോറിന്റെ കിഴക്കേ അറ്റത്ത് ഭൗമോപരിതലത്തിൽ നിന്ന് 51.4 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഓസ്ട്രേലിയയുടെ ഡാർവിൻ ഐലൻഡിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.