ജോൺ ലൂഥർ തിയേറ്ററിൽ

Sunday 29 May 2022 6:00 AM IST

ജയസൂര്യ,ആത്മീയ രാജൻ, ദൃശ്യ രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജോൺ ലൂഥർ തിയേറ്ററുകളിൽ. ദീപക് പറമ്പോൽ, സിദ്ദിഖ്,ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അലോൻസ ഫിലിംസിന്റെ ബാനറിൽ തോമസ് പി .മാത്യു നിർ മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വർഗീസ് രാജ് നിർവഹിക്കുന്നു. സംഗീതം-ഷാൻ റഹ്മാൻ,എഡിറ്റിംഗ് -പ്രവീണ്‍ പ്രഭാകർ.