പൊതുടോയ്‌ലെറ്റ് ഇനി മുതൽ ക്ലീൻ, സ്ഥാപിച്ചത് കോഫിഷോപ്പിന് തൊട്ടടുത്ത്; വൃത്തിയായി സൂക്ഷിക്കാൻ കിടിലൻ പരീക്ഷണവുമായി ചെന്നൈ

Saturday 28 May 2022 12:45 PM IST

ചെന്നൈ: പൊതുയിടങ്ങളിലെ മിക്ക ടോയ്‌ലെറ്റും വൃത്തികേടായി കിടക്കുകയാണ്. ഉപയോഗശേഷം വൃത്തിയാക്കാൻ പലരും മടിക്കുന്നതാണ് ഇതിനുകാരണം. ഇപ്പോഴിതാ പൊതുസ്ഥലങ്ങളിലെ ടോയ്‌ലെറ്റ് വൃത്തികേടാക്കാതിരിക്കാതിരിക്കാൻ കിടിലൻ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ചെന്നൈ നഗരമിപ്പോൾ.

കോഫി ഷോപ്പിന് സമീപമായിട്ടാണ് ടോയ്‌ലെറ്റ് സ്ഥിതിചെയ്യുന്നത്. ഇങ്ങനെ ചെയ്‌തെന്ന് കരുതി ടോയ്‌ലെറ്റ് എങ്ങനെയാണ് വൃത്തികേടാകാതിരിക്കുന്നതെന്നല്ലേ? ടോയ്‌ലെറ്റിന്റെ ഒരു ചുമരിനപ്പുറമാണ് കോഫി ഷോപ്പ്. സ്ഥലവും വെള്ളവും വൈദ്യുതിയുമൊക്കെ കോർപ്പറേഷൻ നൽകും. ശുചിയായിരിക്കാൻ ശ്രദ്ധിക്കേണ്ടത് കോഫി ഷോപ്പാണ്.

ടോയ്‌ലെറ്റ് ശുചിയായിരുന്നില്ലെങ്കിൽ ആളുകൾ കോഫി ഷോപ്പിലേക്ക് വരില്ലെന്നുള്ളതിനാൽ അവർ തങ്ങളുടെ ചുമതല ഭംഗിയായി നിർവഹിക്കും. ഹൈദരാബാദിലെ എക്‌സോര എഫ്എം എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ മധുരയിലെ സ്റ്റാർട്ട് അപ്പായ തൂയ ഇന്നവേഷൻൻസാണ് പദ്ധതി നടപ്പാക്കുന്നത്.

ലൂകഫേ എന്നാണ് ഈ മാതൃകയ്ക്ക് നൽകിയിരിക്കുന്ന പേര്. പുരുഷന്മാർക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ അമ്പതോളം ലൂകഫേയാണ് ചെന്നൈയിൽ ഒരുക്കിയിരിക്കുന്നത്.