അഖില കേരള വടംവലി മത്സരം.

Sunday 29 May 2022 12:00 AM IST

ചാമക്കുളം. മധുസൂദനൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടി ഡി.വൈ.എഫ്.ഐ ചാമക്കുളം യൂണിറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത് അഖില കേരള വടംവലി മത്സരം ഇന്ന് 4ന് തുരുത്തി പ്ലാമൂട് ജംഗ്ഷനിൽ സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസ്സൽ ഉദ്ഘാടനം ചെയ്യും. ഒന്നാം സമ്മാനം മധുസൂദനൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 10001 രൂപ ക്യാഷ് പ്രൈസുമാണ്. രണ്ടാം സമ്മാനം തങ്കച്ചൻ പല്ലാട്ട് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 6006 രൂപയും മൂന്നാം സമ്മാനം 5005 രൂപയും നാലാം സമ്മാനം 4004 രൂപയും. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ.ജസ്റ്റിൻ ജോസഫ് സമ്മാനദാനം നിർവ്വഹിക്കും.

Advertisement
Advertisement