മടങ്ങിവരവിന് ഭാമ

Sunday 29 May 2022 6:00 AM IST

ആറുവർഷത്തിനുശേഷം മലയാള സിനിമയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ് പ്രിയ നായിക ഭാമ. മടങ്ങിവരവ് വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചതോടെ മടങ്ങിവരവ് ഉടൻ ഉണ്ടാകുമെന്ന് ആരാധകർ . എനിക്ക് എത്രദൂരം പോകാനാകുമെന്ന് നോക്കാം എന്നു അടിക്കുറിപ്പ് നൽകിയാണ് ഭാമ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഈ വർഷം തന്നെ ഭാമ സിനിമയിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. വിനയൻ സംവിധാനം ചെയ്ത ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ ആയിരുന്നു രണ്ടാമത്തെ ചിത്രം. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഭാമ 2016-ൽ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം. 2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. വിവാഹശേഷം അഭിനയരംഗത്തോട് ഭാമ വിടപറയുകയായിരുന്നു. മകൾ ഗൗരിയുടെ കുഞ്ഞുവിശേഷങ്ങൾ ഭാമ ആരാധകരോട് പങ്കുവയ്ക്കുമായിരുന്നു. 2021 മാർച്ച് 12നാണ് ഭാമയ്ക്ക് കുഞ്ഞ് പിറന്നത്. 'മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതു പോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമ്മകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ. ഭാമയുടെ ഹൃദയമായ കുറിപ്പ് അന്ന് സമൂഹമാദ്ധ്യമത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

Advertisement
Advertisement