തായ്‌ലന്റിൽ അവധി ആഘോഷത്തിൽ അഭിരാമി
Sunday 29 May 2022 6:00 AM IST
തായ്‌ലന്റിൽ അവധി ആഘോഷത്തിലാണ് മലയാളത്തിന്റെ പ്രിയ താരം അഭിരാമി.തായ്‌ലന്റിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ യാത്രപ്രിയ കൂടിയായ അഭിരാമി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.ബംഗ്ളൂരുവിൽ സ്ഥിരതാമസമാണ് താരം. ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെ ജയറാമിനൊപ്പം പ്രേക്ഷകരെ ഏറെ സന്തുഷ്ടയാക്കിയ അഭിരാമിയെ അത്ര പെട്ടെന്ന് പ്രേക്ഷകർ മറക്കില്ല. കമൽഹാസൻ ചിത്രം വിരുമാണ്ടി ഉൾപ്പടെ നിരവധി ചിത്രങ്ങളിലൂടെ തമിഴകത്തിനും പ്രിയങ്കരിയായ അഭിരാമി വിവാഹശേഷം ഡ്രൈവർ ഒാൺ ഡ്യൂട്ടി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തി. രണ്ടാം വരവിലാണ് അപ്പോത്തിക്കിരി, ഒറ്റയ്‌ക്കൊരു കാമുകൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടത്. ദുൽഖർ സൽമാൻ ചിത്രം ചാർളിയുടെ തമിഴ് റീമേക്കിൽ കൽപ്പന അവതരിപ്പിച്ച സെൽവി എന്ന കഥാപാത്രത്തെ പുനരവതരിപ്പിച്ചത് ഏറെ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു.