നിവിൻ പോളി ചിത്രം പടവെട്ട് സെപ്തം. 2ന്

Sunday 29 May 2022 6:03 AM IST

നിവിൻപോളിയെ കേന്ദ്ര കഥാപാത്രമാക്കി ലിജുകൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച പടവെട്ട് സെപ്തംബർ 2ന് തിയേറ്ററിൽ. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അദിതി ബാലൻ, ഷമ്മി തിലകൻ, മനോജ് മോൻ, രമ്യ സുരേഷ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. മ്യൂസിക് സരോഗമയുടെ സിനിമാറ്റിക് വിഭാഗമായ യോഡ്‌ലി ഫിലിംസും സണ്ണി വയ്‌ൻ പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമ്മാണം.