പ​ണ​ത്തി​നു​ ​വേ​ണ്ടി​ ​ആ​ളെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ ​സം​ഘം​ കുടുങ്ങി

Sunday 29 May 2022 1:10 AM IST

വ​ട​ക്കാ​ഞ്ചേ​രി​:​ ​പ​ണ​ത്തി​ന് ​വേ​ണ്ടി​ ​ആ​ളെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​ത​ട​ങ്ക​ലി​ൽ​ ​പാ​ർ​പ്പി​ച്ച് ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ച് ​കൊ​ല​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ച​ ​സം​ഭ​വ​ത്തി​ലെ​ ​ഏ​ഴു​ ​പേ​രെ​ ​വ​ട​ക്കാ​ഞ്ചേ​രി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മു​ള്ളൂ​ർ​ക്ക​ര​ ​ക​ണ്ണം​മ്പാ​റ​ ​സ്വ​ദേ​ശി​യാ​യ​ ​ചാ​ക്യാ​ട്ട് ​എ​ഴു​ത്ത​ശ്ശ​ൻ​ ​വീ​ട്ടി​ൽ​ ​ശ്രീ​ജു​ ​എ​ന്ന​യാ​ൾ​ ​അ​മ്മ​യു​ടെ​ ​ചി​കി​ത്സ​യ്ക്കാ​യി​ ​വാ​ഹ​നം​ ​പ​ണ​യം​ ​വ​ച്ച് ​സ്വ​കാ​ര്യ​ ​വ്യ​ക്തി​യി​ൽ​ ​നി​ന്നും​ ​പ​ണം​ ​വാ​യ്പ​യെ​ടു​ത്തി​രു​ന്നു.​ ​ഇ​തി​ലെ​ ​ത​വ​ണ​ ​അ​ട​വ് ​മു​ട​ങ്ങി​യ​തി​നെ​ ​തു​ട​ർ​ന്ന് ​പ​ണം​ ​കൊ​ടു​ത്ത​ ​ആ​ര്യം​പാ​ടം​ ​സ്വ​ദേ​ശി​ ​മ​ഞ്ജു​നാ​ഥ് ​എ​ന്ന​യാ​ൾ​ ​കൊ​ട്ടേ​ഷ​ൻ​ ​ന​ൽ​കി​ ​പ​ണം​ ​വാ​ങ്ങി​യെ​ടു​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​ശ്രീ​ജു​വി​നെ​ ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​കൊ​ണ്ടു​പോ​യി​ ​സം​ഘം​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​മ​ർ​ദ്ദി​ക്കു​ന്ന​ത് ​മൊ​ബൈ​ലി​ൽ​ ​പ​ക​ർ​ത്തു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​കൊ​ട്ടേ​ഷ​ൻ​ ​ടീ​മി​ലെ​ ​ഏ​ഴു​ ​പേ​രെ​യാ​ണ് ​വ​ട​ക്കാ​ഞ്ചേ​രി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.

Advertisement
Advertisement