കിം പറഞ്ഞത് നുണയോ? ചൈനയിൽ നിന്ന് വാക്സിനടക്കം വാങ്ങി

Sunday 29 May 2022 4:26 AM IST

പ്യോം​ഗ്യാ​ങ്:​ ​രാ​ജ്യ​ത്ത് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് ​ഉ​ത്ത​ര​ ​കൊ​റി​യ​ൻ​ ​ഏ​കാ​ധി​പ​തി​ ​കിം​ ​ജോം​ഗ് ​ഉ​ൻ​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​പു​റ​ത്തു​വി​ടു​ന്ന​തി​ന് ​മു​ൻ​പ് ​ത​ന്നെ​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കു​ന്ന​തി​ന് ​ചൈ​ന​യു​ടെ​ ​സ​ഹാ​യം​ ​തേ​ടി​യി​രു​ന്ന​താ​യി​ ​റി​പ്പോ​ർ​ട്ടു​ക​ൾ.
ചൈ​ന​ ​പു​റ​ത്തു​വി​ട്ട​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​ജ​നു​വ​രി​ ​മു​ത​ൽ​ ​ഏ​പ്രി​ൽ​ ​വ​രെ​ 1.60​ ​കോ​ടി​ ​മാ​സ്കു​ക​ളും​ 95,000​ ​തെ​ർ​മോ​മീ​റ്റ​റു​ക​ളും​ ​ര​ണ്ട് ​കോ​ടി​യി​ല​ധി​കം​ ​വി​ല​വ​രു​ന്ന​ ​ആ​യി​ര​ത്തോ​ളം​ ​വെ​ന്റി​ലേ​റ്റ​റു​ക​ളും​ ​ഉ​ത്ത​ര​ ​കൊ​റി​യ​ ​ചൈ​ന​യി​ൽ​ ​നി​ന്ന് ​ഇ​റ​ക്കു​മ​തി​ ​ചെ​യ്തു.​ ​ത​ദ്ദേ​ശീ​യ​ ​വാ​ക്‌​സി​നു​ക​ൾ​ ​ന​ൽ​കാ​മെ​ന്ന​ ​ചൈ​ന​യു​ടെ​ ​വാ​ഗ്‌​ദാ​നം​ ​ഉ​ത്ത​ര​ ​കൊ​റി​യ​ ​നി​ഷേ​ധി​ച്ച​താ​യി​ ​വാ​ർ​ത്ത​ക​ൾ​ ​പു​റ​ത്തു​വ​ന്നെ​ങ്കി​ലും​ ​ചൈ​ന​ ​പു​റ​ത്തു​വി​ട്ട​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​ര​ണ്ട​ര​ക്കോ​ടി​യോ​ളം​ ​രൂ​പ​യു​ടെ​ ​വാ​ക്‌​സി​നാ​ണ് ​ഇ​തു​വ​രെ​ ​ഉ​ത്ത​ര​ ​കൊ​റി​യ​യ്ക്ക് ​ന​ൽ​കി​യ​ത്.
2.5​ ​കോ​ടി​ ​ജനങങ്ങളുള്ള ​രാ​ജ്യ​ത്ത് ​ഒ​രാ​ൾ​ക്കു​പോ​ലും​ ​നേ​ര​ത്തെ​ ​വാ​ക്സി​ൻ​ ​ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​എ​ന്നാ​ൽ​ 33​ ​ല​ക്ഷം​ ​പേ​ർ​ ​രോ​ഗ​ബാ​ധി​ത​രാ​കു​ക​യും​ 60​ ​പേ​ർ​ ​മ​രി​ക്കു​ക​യും​ ​ചെ​യ്‌​തെ​ങ്കി​ലും​ ​അ​തെ​ല്ലാം​ ​‘​അ​ജ്ഞാ​ത​ ​പ​നി​’​ ​മൂ​ല​മെ​ന്നാ​യി​രു​ന്നു​ ​വി​ശ​ദീ​ക​ര​ണം.

Advertisement
Advertisement