കെ.എസ്.ടി.എ ജില്ലാ പഠനക്യാമ്പ് തുടങ്ങി

Sunday 29 May 2022 12:23 AM IST
കെ.എസ്.ടി.എ ജില്ലാപഠന ക്യാമ്പ് കെ.പി.സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട് : കെ.എസ്.ടി.എ ജില്ലാപഠന ക്യാമ്പ് മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ജി.യു.പി സ്‌കൂളിൽ മുൻ എം.എൽ.എ കെ.പി.സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.അപ്പുക്കുട്ടൻ , സേതു കുന്നുമ്മൽ , എ. മാധവൻ , പി.ഗംഗാധരൻ , കെ.രാഘവൻ , സി.സി.വിനോദ് കുമാർ , സി.എം. മീനാകുമാരി , കെ ഹരിദാസ് , എൻ. കെ. ലസിത , ടി.പ്രകാശൻ എന്നിവർ സംബന്ധിച്ചു. സംഘാടകസമിതി ചെയർമാൻ അഡ്വ: കെ.രാജ്‌മോഹനൻ സ്വാഗതവും ജില്ലാ സെക്രട്ടറി പി.ദിലീപ് കുമാർ നന്ദിയും പറഞ്ഞു. സി.സി വിനോദ് കുമാർ, നാരായണൻ കാവുമ്പായി , അമൽ രവി, അഡ്വ:പി.എം ആതിര എന്നിവർ ക്ലാസ് എടുത്തു. ക്യാമ്പ് ഇന്ന് സമാപിക്കും.

Advertisement
Advertisement